KSRTC ക്ക് എന്ത് കാട്ടാന’; വൈറലായി വീണ്ടും KSRTC വിഡിയോ
KSRTC ക്ക് എന്ത് കാട്ടാന’; വൈറലായി വീണ്ടും KSRTC വിഡിയോ കെഎസ്ആർടിസിയിയുടെ വീരസാഹസിക കഥകൾ പ്രളയസമയത്തും അല്ലാതെയുമൊക്കെ സോഷ്യൽ ലോകത്ത് ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ആനയ്ക്ക് മുന്നിലും പതറാത്ത ആനവണ്ടിയുടെ വിഡിയോയാണ് വൈറലാകുന്നത്. ശബരിമലയിൽ നിന്നും മടങ്ങും വഴിയിൽ റോഡിന്റെ വശത്ത് ഇടം പിടിച്ച് നിൽക്കുകയായിരുന്നു ഇൗ കൊമ്പൻ. ആള് അത്ര ശാന്തനല്ല എന്ന് കാഴ്ചയിൽ നിന്നും ഉറപ്പാണ്. ബസിന് മുൻപിൽ പാഞ്ഞുപോയ വണ്ടികളെല്ലാം പോയതിലും വേഗത്തിൽ പിന്നോട്ട് വരുമ്പോഴാണ് കെഎസ്ആർടിസിയുടെ മാസ് എൻട്രി. കെഎസ്ആർടിസിക്ക് എന്ത് കാട്ടാന എന്ന ഭാവത്തിൽ ബസ് മുന്നോട്ട്. തലയുയർത്തി നിന്ന കൊമ്പന് സമീപത്തുകൂടി മരണ മാസായി ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് ഇൗ ദൃശ്യം മൊബൈലിൽ പകർത്തിയത്. വിഡിയോ കാണാം.